പിറന്നാൾ സമ്മാനത്തെച്ചൊല്ലി തർക്കം; ഭാര്യയെയും ഭാര്യാ മാതാവിനെയും കൊന്ന യുവാവ് അറസ്റ്റിൽ

പ്രിയയുടെ ഫ്ലാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
‌man held for killing wife and mother in law

പിറന്നാൾ സമ്മാനത്തെച്ചൊല്ലി തർക്കം; ഭാര്യയെയും ഭാര്യാ മാതാവിനെയും കൊന്ന യുവാവ് അറസ്റ്റിൽ

representative image

Updated on

ന്യൂഡൽഹി: മകന്‍റെ പിറന്നാളിന് നൽകിയ സമ്മാനങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്ന യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. പ്രിയ സെഹ്ഗാൾ(34) കുസും സിൻഹ (63) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയയുടെ ഭർത്താവ് യോഗേഷ് സെഹ്ഗാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയയുടെ മകന്‍റെ പിറന്നാൾ ആഘോഷത്തിനായി ഓഗസ്റ്റ് 28നാണ് കുസും പ്രിയയുടെ വീട്ടിലെത്തിയത്. ആഘോഷത്തിനിടെ പ്രിയയും ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇരു വീട്ടുകാരും നൽകിയ സമ്മാനങ്ങളെച്ചൊല്ലിയായിരുന്നു കലഹം.

പ്രശ്നം പരിഹരിക്കുന്നതിനായാണ് കുസും അന്ന് രാത്രി പ്രിയയുടെ വീട്ടിൽ തങ്ങിയത്. ഓഗസ്റ്റ് 30ന് കുസുമിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ നേരിട്ടെത്തിയ കുസുമിന്‍റെ മകൻ മേഘ് സിങ്ങാണ് അമ്മയും സഹോദരിയും കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. പ്രിയയുടെ ഫ്ലാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

വാതിലിനരികിൽ രക്തം കണ്ടതോടെ ബന്ധുക്കളെ അറിയിച്ച് വാതിൽ പൊളിച്ച് അക‌ത്തു കയറിയപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കെഎൻകെ മാർഗ് പൊലീസ് യോഗേഷിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിൽ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും കത്രികയും പിടിച്ചെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com