എളങ്കുന്നപ്പുഴയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

കൃത്യത്തിന് ഉപയോഗിച്ച ആയുധം പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്
Arrest
അറസ്റ്റിലായ ആകാശ്
Updated on

കൊച്ചി: എളങ്കുന്നപ്പുഴയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. പള്ളുരുത്തി ഏറനാട് ടെമ്പിൾ ഭാഗം ചാണിപ്പറമ്പിൽ വീട്ടിൽ ആകാശ് (24) ആണ് ഞാറയ്ക്കൽ പോലീസിന്‍റെ പിടിയിലായത്. എളങ്കുന്നപ്പുഴ വളപ്പ് ഭാഗത്ത് വെച്ച് യുവാക്കളെ  കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയാണ്. ആക്രമണത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ മുനമ്പം ഡി വൈ എസ് പി എസ്.ജയകൃഷ്ണന്‍റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൃത്യത്തിന് ഉപയോഗിച്ച ആയുധം പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിടികൂടുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് കീഴടക്കിയത്. വിവിധ സ്റ്റേഷനുകളിലായി  മോഷണം, പിടിച്ചുപറി എന്നീ കേസുകൾ നിലവിലുണ്ട്.

ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ അഖിൽ വിജയകുമാർ, സി.എ.ഷാഹിർ, എസ് സി പി ഓ മാരായ റെജി തങ്കപ്പൻ കെ.ജി.പ്രീജൻ, ദിനിൽ രാജ് എന്നിവരാണ്അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com