അമ്മാവനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചു; യുവതിയെ കൊന്ന് പെട്ടിയിലാക്കി കാമുകൻ

യുവതി വിവാഹിതയാണ്, ഇവർക്ക് 3 മക്കളുമുണ്ട്
man killed friend in delhi

അമ്മാവനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചു; യുവതിയെ കൊന്ന് പെട്ടിയിലാക്കി കാമുകൻ

Freepik.com
Updated on

ന്യൂഡൽഹി: അമ്മാവനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച യുവതിയെ കൊന്ന് മൃതദേഹം ബോക്സിലാക്കി കാമുകൻ. ഡൽഹിയിലെ മംഗോൾപുരിയിലാണ് സംഭവം. 35 കാരിയെയാണ് കൊലപ്പെടുത്തിയത്. കേസിൽ 22 കാരനായ കാമുകനെയും സുഹൃത്തിനെയും അമ്മാവനേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

അമ്മാവനൊപ്പം ശാരിരിക ബന്ധത്തിലേർപ്പെടാൻ നിരന്തരം യുവാവ് ആവശ്യപ്പെട്ടെങ്കിലും യുവതി ഇത് നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. സുഹൃത്തിന്‍റെ താമസസ്ഥലത്ത് വച്ചായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം അമ്മാവനും സുഹൃത്തും ചേർന്നാണ് യുവാവിനെ സംഭവ സ്ഥലത്തു നിന്നും ര‍ക്ഷപെടുത്തിയത്. വൈകിട്ട് വീട്ടുടമ എത്തിയപ്പോഴാണ്. ബോക്സിൽ യുവതിയുടെ മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

യുവതിയുടെ നെറ്റിയിലും മറ്റും മറിവുകളുണ്ടായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിയുന്നത്. മംഗൾപുരി സ്വദേശിയാണ് യുവതി. അവർ വിവാഹിതയാണ്. മൂന്ന് കുട്ടികളുമുണ്ട്. പ്രതിയുമായി യുവതി പ്രണയത്തിലായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com