കൊറിയർ ബോയ് ചമഞ്ഞെത്തി, യുവതിയെ ബോധംകെടുത്തി ബലാത്സംഗം; സെൽഫിയെടുത്ത് വീണ്ടും വരുമെന്ന് ഭീഷണി

ഡോർ തുറന്ന ഉടൻ മുഖത്തേക്ക് സ്പ്രേ അടിച്ച് ബോധം കെടുത്തുകയായിരുന്നു
man posing as delivery agent rapes pune women

കൊറിയർ ബോയ് ചമഞ്ഞെത്തി, യുവതിയെ ബോധംക്കെടുത്തി ബലാത്സംഗം; സെൽഫിയെടുത്ത് വീണ്ടും വരുമെന്ന് ഭീഷണി

Representative Image
Updated on

ന്യൂഡൽഹി: പുണെയിൽ കൊറിയർ ബോയ് ചമഞ്ഞെത്തി 22 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. യുവതിയുടെ അപ്പാർട്ട്മെന്‍റിലെത്തിയ പ്രതി മുഖത്തേക്ക് സ്പ്രേ അടിച്ച ശേഷം യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിൽ സെൽഫി എടുക്കുകയും വീണ്ടും വരുമെന്ന് എഴുതി വയ്ക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ബുധനാഴ്ച രാത്രി കൊറിയറുണ്ടെന്നു പറഞ്ഞ് ഒരാൾ അപ്പാർട്ട്മെന്‍റിലെത്തുകയായിരുന്നു. എന്നാൽ തനിക്ക് കൊറിയറൊന്നും വരാനില്ലെന്ന് യുവതി അറിയിച്ചെങ്കിലും ഉണ്ടെന്നും ഒപ്പു വേണമെന്നും പ്രതി വാശിപിടിച്ചതോടെ യുവതി വാതിൽ തുറക്കുകയായിരുന്നു. ഉടനെ തന്നെ മുഖത്തേക്ക് സ്പ്രേ അടിക്കുകയും ബോധ രഹിതയായ ശേഷം പീഡിപ്പിക്കുകയായിരുന്നു. ശേഷം മടങ്ങും മുൻപ് യുവതിയുടെ ഫോണിൽ സെൽഫിയെടുത്ത് വീണ്ടും വരുമെന്നും കുറിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം വ്യപിപ്പിച്ചതായി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com