വിഷപ്പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; 29കാരൻ അറസ്റ്റിൽ

കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതിയുടെ ഭാര്യ അസ്മീനെയും (25) പോക്സോ നിയമം പ്രകാരം പ്രതി ചേർത്തിട്ടുണ്ട്.
Man sexually assaulted minor by using cobra

വിഷപ്പാമ്പിനെ കാണിച്ച് ഭയപ്പെടുത്തി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; 29കാരൻ അറസ്റ്റിൽ

Updated on

കോട്ട: വിഷപ്പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 29 കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിയായ മുഹമ്മദ് ഇമ്രാനാണ് അറസ്റ്റിലായിരിക്കുന്നത്. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതിയുടെ ഭാര്യ അസ്മീനെയും (25) പോക്സോ നിയമം പ്രകാരം പ്രതി ചേർത്തിട്ടുണ്ട്. എന്നാൽ ഇവരെ ഇതു വരെയും അറസ്റ്റ് ചെയ്തിട്ടില്ല. റെയിൽവേ കോളനി പൊലീസ് സ്റ്റേഷൻ മേഖലയിലാണ് ഇരുവരും താമസിച്ചിരുന്നത്.

വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പകർത്തി അതു പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ വീട്ടുകാരോട് 1.36 ലക്ഷം രൂപ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്.

വീട്ടിലെത്തുന്നവരെ ഭയപ്പെടുത്തുന്നതിനായാണ് ഇയാൾ മൂർഖൻ പാമ്പിനെ സൂക്ഷിച്ചിരുന്നത്. വനംവകുപ്പ് എത്തി മൂർഖൻ പാമ്പിനെ പിടിച്ചെടുത്തു. പ്രതി നാട്ടുകാർക്ക് മുന്നിൽ വൈദ്യനായി ചമഞ്ഞ് ചികിത്സ നടത്താറുള്ളതായും പൊലീസ് പറയുന്നു. ഇയാളുട വീട്ടിൽ നിന്ന് 7.20 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com