

ഭാര്യയുമായി വഴക്കിട്ട് മകനെ നദിയിലെറിഞ്ഞ് കൊന്നു; യുവാവ് അറസ്റ്റിൽ
ഫിറോസ്ബാദ്: ഭാര്യയുമായി വഴക്കിട്ട് നാലു വയസുള്ള മകനെ യമുനാ നദിയിൽ എറിഞ്ഞ് കൊന്ന യുവാവ്അറസ്റ്റിൽ. ബാസൈ മുഹമ്മദ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ചയാണ‌് സംഭവം. ത്രിലോകി എന്നയാളാണ് അറസ്റ്റിലായിരിക്കുന്ന്. കുഞ്ഞിനെ നദിയിലേക്കെറിഞ്ഞ ശേഷം സ്വയം ചാടി മരിക്കാനായിരുന്നു ത്രിലോകിയുടെ ശ്രമം.
എന്നാൽ സംഭവം കണ്ട പ്രാദേശിക ഡ്രൈവർമാർ ഇയാളെ രക്ഷപെടുത്തിയ ശേഷം പൊലീസിനെ വിവരമറിയിച്ചു. പിന്നീട് നദിയിൽ മുങ്ങി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടിയത്.
കുടുംബ കലഹമാണ് കുട്ടിയെ കൊന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്‍റെ കാരണമെന്ന് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കൃപാൽ സിങ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റഅമോർട്ടത്തിനു ശേഷം കുടുംബത്തിനു കൈമാറും.