ബസ് മോഷ്ടിച്ച് റോങ് സൈഡിൽ ഓടിച്ച 20 കാരൻ അറസ്റ്റിൽ

ഡെക്കാൺ ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ടിരുന്ന ബസ് ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് പ്രതി മോഷ്ടിച്ചത്.
Man tries to steal bus, drives on wrong side in Pune; detained

ബസ് മോഷ്ടിച്ച് റോങ് സൈഡിൽ ഓടിച്ചു; 20 കാരൻ അറസ്റ്റിൽ

Updated on

പുനെ: ബസ് മോഷ്ടിച്ച് റോങ് സൈഡിലൂടെ ഓടിച്ച ഇരുപതുകാരനെ പിടികൂടി പൊലീസ്. പുനെയിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ബസ് ഡ്രൈവറായ ഗോപാൽ ബൽറആം സിങ് റാണയാണ് പിടിയിലായത്. പുനെ മഹാനദർ പരിവാഹൻ മഹാമണ്ഡൽ ലിമിറ്റഡിന്‍റെ (പിഎംപിഎംഎൽ) ഉടമസ്ഥതയിലുള്ളബസാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്.

ഡെക്കാൺ ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ടിരുന്ന ബസ് ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് പ്രതി മോഷ്ടിച്ചത്. ഗൂഡ് ലക് ചൗക്കിലേക്ക് പോകാനായി തെറ്റായ ദിശയിൽ ബസ് ഓടിച്ചതോടെയാണ് പൊലീസ് പിടി കൂടിയത്.

ദിശ തെറ്റി ബസ് വരുന്നതു കണ്ട് സമീപപ്രദേശങ്ങളിലുള്ളവരെല്ലാം ഭ‍യന്നു. നിർത്താനായി ആവശ്യപ്പെട്ടെങ്കിലും പ്രതി ഡ്രൈവിങ് തുടരുകയായിരുന്നു. ഇയാൾ മദ്യ ലഹരിയിലായിരുന്നോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com