ഭാര്യാസഹോദരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

ആദ്യഭാര്യ മരിച്ചപ്പോൾ ഭാര്യാ സഹോദരിയെ വിവാഹം കഴിച്ച രാജ് സക്സേനയെന്ന യുവാവാണ് ഭാര്യയുടെ ഇളയ അനുജത്തിയുമായുള്ള വിവാഹം നടത്താനായി ടവറിനു മുകളിൽ കയറിയത്.
Man wants to marry younger sister in law

ഭാര്യാസഹോദരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

Updated on

കണോജ്: ഭാര്യയുടെ ഇളയ അനുജത്തിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇലക്‌ട്രിസിറ്റി ടവറിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ആദ്യഭാര്യ മരിച്ചപ്പോൾ ഭാര്യാ സഹോദരിയെ വിവാഹം കഴിച്ച രാജ് സക്സേനയെന്ന യുവാവാണ് ഭാര്യയുടെ ഇളയ അനുജത്തിയുമായുള്ള വിവാഹം നടത്താനായി ടവറിനു മുകളിൽ കയറിയത്. ഉത്തർപ്രദേശിലെ കണോജിലാണ് സംഭവം. ഇലക്‌ട്രിസിറ്റി ടവറിനു മുകളിൽ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. 2021ലാണ് രാജ് സക്സേനയുടെ ആദ്യ വിവാഹം. ഒരു വർഷത്തിനു ശേഷം അസുഖം മൂലം ഭാര്യ മരിച്ചതോടെ ഭാര്യയുടെ സഹോദരിയെ രാജ് വിവാഹം കഴിച്ചു.

അതിനിടെ ഇളയ സഹോദരിയുമായും ഇയാൾ അടുപ്പത്തിലാകുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇളയ സഹോദരിയുമായി താൻ പ്രണയത്തിലാണെന്നും വിവാഹം കഴിക്കണമെന്നും രാജ് ഭാര്യയോട് പറഞ്ഞത്. ഭാര്യ ഇക്കാര്യം നിരസിച്ചതോടെയാണ് ഇലക്‌ട്രിസിറ്റി ടവറിനു മുകളിലേക്ക് കയറിയത്.

കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടും രാജ് താഴെയിറങ്ങാൻ തയാറായില്ല. പിന്നീട് പൊലീസ് സ്ഥലത്തെത്തിയിട്ടും രാജ് വഴങ്ങിയില്ല. ഏഴു മണിക്കൂറിനു ശേഷം ഇളയ സഹോദരിയുമായുള്ള വിവാഹം നടത്താമെന്ന് ഉറപ്പു നൽകിയതിനു പിന്നാലെയാണ് രാജ് താഴെയിറങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com