മണ്ണന്തല രഞ്ജിത് വധക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ

കൊലപാതകം നടന്ന് 18-ാം വർഷമാണ് വിധി വരുന്നത്
mannanthala renjith murder case verdict

മണ്ണന്തല രഞ്ജിത് വധക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ

Updated on: 

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം കഠിന തടവും പിഴയും. കേസിലെ ഒന്നാം പ്രതി കൃഷ്ണകുമാറിന് ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സിപിഎം നേതാവായ അമ്പലമുക്ക് കൃഷ്ണകുമാറാണ് കേസിലെ ഒന്നാം പ്രതി.

പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് 18-ാം വർഷമാണ് വിധി വരുന്നത്. മണ്ണന്തലയിലെ കോട്ടമുകളിലെ തന്‍റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുക‍യായിരുന്നു.