യൂട്യൂബിലെ ഹോംടൂർ നോക്കി വൻ കവർച്ച; ഇൻഫ്ലുവൻസർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ സ്വർണവും പണവും

വീഡിന്‍റെ പല ആംഗിളുകളിൽ നിന്നുള്ള വിഡിയോകൾ ആണ് ഹോം ടൂറിലൂടെ പങ്കു വച്ചിരുന്നത്.
Massive robbery after watching a home tour on YouTube

യൂട്യൂബിലെ ഹോംടൂർ നോക്കി വൻ കവർച്ച; ഇൻഫ്ലുവൻസർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ സ്വർണവും പണവും

Updated on

ശിവപുരി: യൂട്യൂബിൽ ഹോം ടൂറിന്‍റെ വിഡിയോ പങ്കു വച്ച ഇൻഫ്ലുവൻസറുടെ വീട്ടിൽ വൻ കവർച്ച. സ്വർണവും പണവും ഉൾപ്പെടെ 10 ലക്ഷം രൂപയുടെ കവർച്ചയാണ് വീട്ടിൽ നടന്നത്. മധ്യപ്രദേശിലെ ശിവപുരിയിൽ നിന്നുള്ള യൂട്യൂബർ രചന ഗുർജാറിന്‍റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. ശനിയാഴ്ച പുലർച്ചയോടെ വീട്ടിലെത്തിയ കള്ളന്മാർ രചനയെയും കുടുംബാംഗങ്ങളും ഉറങ്ങിയിരുന്ന മുറികൾ പുറത്തു നിന്ന് പൂട്ടിയതിനു ശേഷം കവർച്ച നടത്തുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സോഷ്യൽമീഡിയയിൽ ഒരു ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉള്ള യൂട്യൂബർ ആണ് രചന. അടുത്തിടെ സ്വന്തം വീടിന്‍റെ മുഴുവൻ ഭാഗങ്ങളും വാതിലുകളും പ്രവേശന കവാടവും എല്ലാം ഇവർ യൂട്യൂബിലെ ഹോം ടൂറിലൂടെ പുറത്തു വിട്ടികുന്നു. വീട്ടിലുള്ള ആഭരണങ്ങൾ, പണം, ജീവിതശൈലി എന്നിവ ഉൾപ്പെടുത്തിക്കൊണ്ടും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിന്‍റെ പല ആംഗിളുകളിൽ നിന്നുള്ള വിഡിയോകൾ ആണ് ഹോം ടൂറിലൂടെ പങ്കു വച്ചിരുന്നത്.

ഈ വിഡിയോകൾ സൂക്ഷ്മമായി പഠിച്ചതിനു ശേഷമായിരിക്കാം കള്ളന്മാർ മോഷണം നടപ്പാക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം. വീട്ടിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും വിഡിയോയിൽ വിശദമാക്കിയിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ വീടിന്‍റെ പ്രധാന വാതിലിന്‍റെ പൂട്ട് തകർത്ത് അകത്തു കയറിയ കള്ളന്മാർ സിസിടിവികളുടെ ആംഗിളുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ക്യാമറകളിലൊന്നും മോഷ്ടാക്കളുടെ മുഖം പതിഞ്ഞിട്ടില്ല. ഏതാണ്ട് നാലു മണിയോടെയാണ് തങ്ങളുടെ മുറികൾ പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് രചനയും കുടുംബാംഗങ്ങളും അറിയുന്നത്. പിന്നീട് ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ച് സഹായം തേടുകയായിരുന്നു. യൂട്യൂബിലൂടെ വീടിന്‍റെയും സ്വത്തിന്‍റെയും വിശദാംശങ്ങൾ പുറത്തു വിടുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com