മെൻസ്ട്രുവൽ കപ്പിലും എംഡിഎംഎ; പരിശോധനയെ വെട്ടിച്ച് കടന്നവർ പിടിയിൽ

ബംഗളൂരുവിൽ വരുന്നതിനിടെ ചെയ്യുന്നതിനിടെ ഇരിട്ടിയിൽ വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന ബസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു
mDMA found inside menstrual cup; individuals who evaded inspection arrested

മുഹമ്മദ് ഷാഫി, സരിത

Updated on

കൊച്ചി:മെൻസ്ട്രുവൽ കപ്പിൽ എംഡിഎംഎ നിറച്ച് ശരീരത്തിൽ ഘടിപ്പിച്ച് പരിശോധനാ സംഘത്തെ കബളിപ്പിച്ച യുവതിയും സുഹൃത്തും പിടിയിൽ. ആലപ്പുഴ സ്വദേശി സരിത (30) മുഹമ്മദ് ഷാഫി (30) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 94.032 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്ന് ലഹരി വാങ്ങി എറണാകുളത്തും ആലപ്പുഴയിലും വിൽപ്പന നടത്തി വരുകയായിരുന്നു ഇരുവരും. രണ്ട് ജില്ലകളിലും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിച്ചിരുന്ന ഇരുവരെയും പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.

ബംഗളൂരുവിൽ വരുന്നതിനിടെ ചെയ്യുന്നതിനിടെ ഇരിട്ടിയിൽ വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന ബസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ മുഹമ്മദ് ഷാഫി രാസലഹരി പുറത്തേക്ക് എറിഞ്ഞു കളഞ്ഞതിനാൽ എക്സൈസിന് തെളിവൊന്നും ലഭിച്ചില്ല. ബസിൽ യാത്ര ചെയ്തിരുന്നപ്പോൾ മെൻസ്ട്രുവൽ കപ്പിനുള്ളിൽ രാസലഹരി നിറച്ച് ഒരുഭാഗം പശ കൊണ്ട് അടച്ചാണ് ശരീരത്തിൽ ഘടിപ്പിച്ചിരുന്നതെന്ന് അറസ്റ്റിലായ സരിത പൊലീസിന് മൊഴി നൽകി.

ഒളിപ്പിച്ചു കടത്തിയ. രാസലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളത്തെ ലോഡ്ജിൽ നിന്നാണ് ലഹരി ഉൾപ്പെടെ മുഹമ്മദ് ഷാഫി പിടിയിലായത്. ആലപ്പുഴയിൽ ലഹരി വിൽക്കാൻ പോയിരുന്ന സരിതയ്ക്കു വേണ്ടി അന്വേഷണ സംഘം കാത്തിരിക്കുകയും രാത്രിയോടെ എറണാകുളത്തെത്തിയ സരിതയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഗ്രാമിന് 4000 രൂപ നിരക്കിലാണ് ഇരുവരും രാസലഹരി വിറ്റിരുന്നത്. ഇവരിൽ നിന്ന് ലഹരി വാങ്ങിയവരെക്കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്..

logo
Metro Vaartha
www.metrovaartha.com