മേഘാലയ ഹണിമൂൺ കൊലക്കേസിലെ സഞ്ജയ് വർമ മറ്റാരുമല്ല; കേസിലെ ദുരൂഹത ഒഴിഞ്ഞു

സംശയം തോന്നാതിരിക്കാനാണ് സോനം രാജിന്‍റെ നമ്പർ മറ്റൊരു പേരിൽ സേവ് ചെയ്തിരുന്നത്.
Meghalaya honeymoon murder case mystery solved

സോനം അറസ്റ്റിലായതിനു ശേഷം

Updated on

ന്യൂഡൽഹി: മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊന്ന കേസിലെ അവശേഷിച്ചിരുന്ന ദുരൂഹതയും ഇല്ലാതായി. കേസിലെ പ്രതിയായ സോനം രഘുവംശി സഞ്ജയ് വർമ എന്നയാളെ നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന കണ്ടെത്തലാണ് പൊലീസിനെ കുഴക്കിയിരുന്നത്. എന്നാൽ ഈ ഫോൺ നമ്പർ സോനത്തിന്‍റെ കാമുകൻ രാജ് കുശ്വാഹയുടേതാണെന്ന് വ്യക്തമായി. സംശയം തോന്നാതിരിക്കാനാണ് സോനം രാജിന്‍റെ നമ്പർ മറ്റൊരു പേരിൽ സേവ് ചെയ്തിരുന്നത്.

വിവാഹത്തിനു മുൻപും ശേഷവുമായി 200 തവണയാണ് സോനം ഈ നമ്പറിൽ ബന്ധപ്പെട്ടിരുന്നത്. മാർച്ച് 1 മുതൽ ഏപ്രിൽ 8 വരെയുള്ള 39 ‌ദിവസങ്ങിലാണ് 200 കോളുകൾ ചെയ്തിരിക്കുന്നത്. ഓരോ കോളുകളും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീണ്ടിരുന്നുവെന്നും പൊലീസ് പറയുന്നു. സോനം അറസ്റ്റിലായതിനു പിന്നാലെയാണ് ഈ നമ്പർ സ്വിച്ച് ഓഫ് ആയത്.

ഭർത്താവ് രാജാ രഘുവംശിയെ കൊല്ലുന്നതിനായി മൂന്നു ഗൂണ്ടകളെയാണ് സോനം വാടകയ്ക്കെടുത്തിരുന്നത്. ഹണിമൂണിന് പോയ ദമ്പതികളെ കാണാനില്ലെന്ന കേസിന്‍റെ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്. മേയ് 11നാണ് ഇരുവരും വിവാഹിതരായത്. രാജുമായുള്ള പ്രണയമാണ് ഭർത്താവിനെ കൊല്ലാൻ‌ കാരണമെന്ന് സോനം മൊഴി നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com