കളിക്കാനായി മൊബൈൽ നൽകിയില്ല; കോഴിക്കോട് 14കാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു

ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ മൊബൈൽ ഫോണിലെ നെറ്റ് തീർന്നിരുന്നു.
Minor attacked mother over mobile addiction
കളിക്കാനായി മൊബൈൽ നൽകിയില്ല; കോഴിക്കോട് 14കാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു
Updated on

കോഴിക്കോട്: മൊബൈൽ ഫോൺ നൽകാഞ്ഞതിന്‍റെ പേരിൽ കോഴിക്കോട് 14കാരൻ അമ്മയെ കുത്തിപ്പരുക്കേൽപ്പിച്ചു. തിക്കോടി കാരേക്കാടാണ് സംഭവം. ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ മൊബൈൽ ഫോണിലെ നെറ്റ് തീർന്നിരുന്നു. ഒന്നുകിൽ റീചാർജ് ചെയ്തു തരണം, അല്ലെങ്കിൽ അമ്മയുടെ ഫോൺ കളിക്കാനായി നൽകണമെന്നായിരുന്നു കുട്ടിയുടെ ആവശ്യം.

അമ്മ ഇതിനു തയാറായിരുന്നില്ല. തുടർന്ന് ഉറങ്ങിക്കിടന്ന അമ്മയെ കുട്ടി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

പഠനം പാതിയിൽ അവസാനിപ്പിച്ച കുട്ടി മൊബൈൽ ഗെയിമുകൾക്ക് അഡിക്റ്റാണെന്നാണ് പ്രാഥമിക കണ്ടെത്തൽ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com