പ്രിൻസിപ്പൽ ബലാത്സംഗം ചെയ്തു; വിഡിയോ പ്രചരിച്ചതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് 15കാരി

നാലു ദിവസങ്ങൾക്കു മുൻപാണ് വിദ്യാർഥിയുടെയും അധ്യാപകന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയത്.
പ്രിൻസിപ്പൽ ബലാത്സംഗം ചെയ്തു; വിഡിയോ പ്രചരിച്ചതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് 15കാരി
Freepik

കൗശാംബി: സ്കൂൾ പ്രിൻസിപ്പാൾ ബലാത്സംഗം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആത്മഹത്യക്ക് ശ്രമിച്ച് 15കാരി. ഉത്തർപ്രദേശിലെ ഭർവാരിയിലാണ് സംഭവം. ശനിയാഴ്ച ചരക്കു തീവണ്ടിയ്ക്കു മുന്നിൽ ചാടിയ പെൺകുട്ടിയ ഗുരുതരമായ പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‍ഭർവാരി മുനിസിപ്പാലിറ്റിയിലെ രംഭാലി ശർമ സരസ്വതി ബാൽ മന്ദിർ സ്കൂളിലെ പ്രിൻസിപ്പാൾ ഡി.കെ. മിശ്രയാണ് ബലാത്സംഗക്കേസിൽ ആരോപണം നേരിടുന്നത്. നാലു ദിവസങ്ങൾക്കു മുൻപാണ് വിദ്യാർഥിയുടെയും അധ്യാപകന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയത്.

കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്. വിഡിയോ പ്രചരിച്ചതിനു പിന്നാലയാണ് കുട്ടിയുടെ കുടുംബാംഗങ്ങൾ പ്രിൻസിപ്പാളിനെതിരേ പരാതി നൽകിയത്. പോക്സോ നിയമം അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com