ബന്ധുവിനെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീർ പിടിയിൽ

മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരേയും ഇവർ ആരോപണം ഉന്നയിച്ചിരുന്നു.
minu muneer held over sex racket case
മിനു മുനീർ
Updated on

ചെന്നൈ: ബന്ധുവായ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. 2014ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ ആലുവയിൽ നിന്നാണ് നടിയെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ‌തമിഴ്നാട്ടിലെത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിക്കുകയായിരുന്നു.

ബാലചന്ദ്രമേനോൻ ഉൾപ്പെടെ നിരവധി നടന്മാർക്കെതിരേ മിനു മുനീർ ലൈംഗികാതിക്രമാരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്രമേനോൻ കേസിൽ തെളിവില്ലെന്ന് കണ്ട് കോടതി കേസ് അവസാനിപ്പിച്ചിരുന്നു. മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരേയും ഇവർ ആരോപണം ഉന്നയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com