വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെണ്ണായി; പങ്കാളി പിന്മാറിയതോടെ ബലാത്സം‌ഗം ആരോപിച്ച് പരാതി

ഇന്ദോർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
MP youth changes gender for marriage but partner back out, rape complaint filed

വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെണ്ണായി; പങ്കാളി പിന്മാറിയതോടെ ബലാത്സം‌ഗം ആരോപിച്ച് പരാതി

Updated on

ഭോപ്പാൽ: വിവാഹം കഴിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത മധ്യപ്രദേശ് സ്വദേശി പങ്കാളിക്കെതിരേ ബലാത്സംഗം , ശാരീരിക പീഡനം എന്നിവ ആരോപിച്ച് പരാതി നൽകി. പങ്കാളി വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് കേസിനു കാരണമായത്. റെയ്സൺ ജില്ലയിൽ നിന്നുമുള്ള 25കാരനെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. 10 വർഷങ്ങൾക്കു മുൻപ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും ഏറെക്കാലം ഒരുമിച്ചായിരുന്നു താമസമെന്നും പൊലീസ് പറയുന്നു. റെയ്സൺ സ്വദേശി നിരന്തരമായി തന്നെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി നിർബന്ധിച്ചിരുന്നുവെന്നാണ് പരാതിയിലുള്ളത്. ഇതു പ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു.

ഇന്ദോർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പക്ഷേ അതിനു ശേഷം പങ്കാളി തന്നിൽ നിന്ന് അകന്നുവെന്നും വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണഅട്. ഇതോടെയാണ് ബലാത്സംഗം ഉൾപ്പെടെ ആരോപിച്ച് കേസ് നൽകിയിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com