കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം

ബസിന്‍റെ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിനു കാരണം
accused
അറസ്റ്റിലായ പി.കെ. ഷഹീർ
Updated on

കോഴിക്കോട്: ബസിന്‍റെ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം. ഗുരുതരമായി പരുക്കേറ്റ സ്വകാര്യ ബസ് ഡ്രൈവർ എം. നൗഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണൂർ മമ്പറം കുണ്ടത്തിൽ പി.കെ. ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വടകരയിൽ നിന്നെത്തിയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട സമയത്താണ് ആക്രമണമുണ്ടായത്.

നൗഷാദും ഷഹീറും പരിചയക്കാരാണ്. ബസിനുള്ളിലേക്ക് കയറി വന്ന ഷഹീർ നൗഷാദിനെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. ബസിലുണ്ടായിരുന്നു കണ്ടക്റ്റർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജാക്കി ലിവർ എടുത്ത് തലയ്ക്കടിച്ചതിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com