16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഗർഭഛിദ്രം നടത്താൻ യൂട്യൂബ് നോക്കി ഔഷധക്കൂട്ടുണ്ടാക്കി; 18 കാരൻ അറസ്റ്റിൽ

പെൺകുട്ടി വീട്ടിൽ വച്ച് പ്രസവിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്
Nagpur Teen Arrested For Rape,Tried To Abort Minors Pregnancy Using YouTube

16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഗർഭഛിദ്രം നടത്താൻ യൂട്യൂബ് നോക്കി ഔഷധക്കൂട്ടുണ്ടാക്കി; 18 കാരൻ അറസ്റ്റിൽ

filen image
Updated on: 

നാഗ്പൂർ: 16 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സഹപാഠിയായ 18 കാരൻ അറസ്റ്റിൽ. ഗർഭിണിയായ പെൺകുട്ടിക്ക് യൂട്യൂബ് വീഡിയോകൾ നോക്കി തയാറാക്കിയ ഒരു ഔഷധക്കൂട്ട് നൽകി ഗർഭച്ഛിദ്രം നടത്താൻ പ്രതി ശ്രമിച്ചെന്നുമാണ് കേസ്. പെൺകുട്ടി വീട്ടിൽ വച്ച് പ്രസവിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിരിലാണ് സംഭവം.

നാഗ്പൂരിലെ ഒരേ സ്കൂളിൽ പഠിച്ചിരുന്ന ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് ആരോപണം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയുമായി ശാരീരിക ബന്ധം തുടർന്നു. പെൺകുട്ടി ഗർഭിണിയായതോടെ, വൈദ്യസഹായം തേടുന്നതിന് പകരം, ഗർഭച്ഛിദ്രം നടത്താനുള്ള വഴികൾ പ്രതി യൂട്യൂബിൽ തെരയുകയായിരുന്നു. യൂട്യൂബിലെ വീഡിയോകൾ കണ്ട് ഇയാൾ ഒരു ഔഷധക്കൂട്ട് തയ്യാറാക്കി പെൺകുട്ടിക്ക് നൽ‌കി.

എന്നാലിത് ഫലം കണ്ടില്ല. 16 വയസുകാരിയായ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയും, തുടർന്ന് അവൾ വീട്ടിൽ വെച്ച് ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തുടർന്ന് പെൺ‌കുട്ടിയുടെ കുടുംബം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഭാരതീയ ന്യായ സംഹിത (BNS), പോക്സോ (POCSO) നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ നിലവിൽ പ്രതിക്ക് 18 വയസുമാത്രമേ ഉള്ളൂ. കുറ്റകൃത്യം ചെയ്യുമ്പോൾ‌ പ്രതിക്ക് പ്രായപൂർത്തിയായിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com