

അർഷിദ്, അഷ്കർ
തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസുകാരൻ അര്‍ഷിദിന്‍റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറില്‍ നിന്ന് നെഞ്ചിലേറ്റ ചവിട്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷ്‌കറിന്‍റെ ചവിട്ടില്‍ അര്‍ഷിദിന്‍റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ പരുക്കാണ് കുട്ടിയുടെ മരണകാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര്‍ക്കെട്ടുണ്ടാക്കി, കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും മറ്റൊരു വിവാഹത്തിന് കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് അഷ്‌കര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.
ഒരുമാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് അഷ്ക്കർ കുഞ്ഞിനെ കൊന്നത്. ഇതിന്‍റെ ഭാഗമായി കുഞ്ഞ് കൊല്ലപ്പെടുന്നതിന് മുന്‍പും നിരവധി തവണ ക്രൂരമായി ഉപദ്രവിച്ചിരുന്നു. കൊലപാതകത്തില്‍ അമ്മ അഖിലയ്‌ക്കെതിരേ പൊലീസ് നിലവിൽ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.