നെടുങ്കണ്ടത്തെ ഇരട്ടക്കൊല; 8 വർഷം മുൻപ് കാണാതായ അച്ഛനെയും പ്രതി കൊന്നു‍?

പുരയിടത്തിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്
nedumkandam double murder investigation bones found

പ്രതി സജി

Updated on

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് അമ്മയേയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട്ടു പരിസരത്ത് വീണ്ടും പൊലീസിന്‍റെ പരിശോധന. 8 വർഷം മുൻപ് കാണാതായ അച്ഛൻ മാത്യുവിനെയും പ്രതി സജി കൊലപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് പരിശോധന നടത്തിയത്.

വീട്ടു പരിസരത്ത് നിന്ന് പൊലീസ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മാത്യുവിന്‍റേത് തന്നെയാണെന്നാണ് പൊലീസ് നിഗമനം. ഇത് തെളിയിക്കാനായി പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും.

ഏപ്രിൽ 28 നാണ് പ്രതിയുടെ വീടിന് സമീപത്ത് നിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലിത് കാണാതായ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരുടെതാണെന്ന് തെളിഞ്ഞത്. തുടർന്ന് ഇളയ സഹോദരൻ സജിയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ കിട്ടിയ അവശിഷ്ടങ്ങൾ മാത്യുവിന്‍റേതാണെന്ന് തെളിഞ്ഞാൽ സജി 3 കൊലക്കേസുകളിലും പ്രതിയാവും.

logo
Metro Vaartha
www.metrovaartha.com