നെന്മാറ ഇരട്ടക്കൊല കേസ്; പ്രതി ചെന്താമരയ്ക്ക് കൗൺസിലിങ്, ശിക്ഷാവിധി ജൂലൈ 16ന്

പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്
nenmara double murder case updates

ചെന്താമര

Updated on

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ജൂലൈ 16ന് പ്രഖ‍്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. സംഭവം നടന്ന് ഒന്നര വർഷം പൂർത്തിയാകുമ്പോഴാണ് വിധി വരുന്നത്. പ്രതിക്ക് കഴിഞ്ഞ ദിവസവും ജൂലൈ 15നും കൗൺസിലിങ് നൽകിയിരുന്നു. ജൂലൈ 16ന് ജില്ലാ നിയമസഹായ വേദിയുടെ കൗൺസിലിങ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഇതിനു ശേഷമായിരിക്കും തുടർനടപടിയുണ്ടാകുക.

അതേസമയം, ശിക്ഷാവിധി ജൂലൈ 16ന് പ്രഖ‍്യാപിക്കാൻ സാധ‍്യത കുറവാണെന്നാണ് എം.ജെ. വിജയകുമാർ മാധ‍്യമങ്ങളോട് വെളിപ്പെടുത്തിയത്. വിഡിയോ കോൺഫറിസിലൂടെ പ്രതിയെ ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. അതിനാൽ ശിക്ഷാവിധി വ‍്യാഴാഴ്ച ഉണ്ടായേക്കില്ലെന്ന് പ്രോസിക‍്യൂട്ടർ പറയുന്നു.

ഇരുകക്ഷികളുടെയും വാദം പൂർത്തിയായി. ചെന്താമര സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് ആപത്താണെന്നും കുറ്റകൃത‍്യം നടത്താൻ സാധ‍്യതയുണ്ടെന്നും പ്രോസിക‍്യൂഷൻ വാദിച്ചപ്പോൾ പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ചെന്താമരയ്ക്കെതിരേ സാഹചര‍്യ തെളിവാണുള്ളതെന്നും മുൻകാല സ്വഭാവം പരിഗണിക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

2025 ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും ചെന്താമര വെട്ടിക്കൊന്നത്. 2019 ഓഗസ്റ്റ് 31ന്‌ സുധാകരന്‍റെ ഭാര്യ സജിതയെ കഴുത്തറുത്തു കൊന്ന കേസിൽ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ്‌ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്‌. പ്രതിയുടെ കുടുംബവുമായുള്ള തർക്കം മൂലമുള്ള പകയാണ് കൊലയ്ക്കു കാരണമെന്നായിരുന്നു അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

logo
Metro Vaartha
www.metrovaartha.com