നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ കേസിൽ യുവതിയെ പീഡിപ്പിച്ചയാൾ പൊലീസിന്‍റെ നിരീക്ഷണത്തിൽ

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ കേസിൽ യുവതിയെ പീഡിപ്പിച്ചയാൾ പൊലീസിന്‍റെ നിരീക്ഷണത്തിൽ

കുട്ടി ചാപിള്ളയായിരുന്നോ അതോ കൊലപ്പെടുത്തിയതാണോ എന്നത് പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ.
Published on

കൊച്ചി: നവജാത ശിശുവിന്‍റെ മൃതദേഹം റോഡിൽ നിന്ന് കണ്ടെത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പുറകെ കസ്റ്റഡിയിലെടുത്ത യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ ലൈംഗികമായി പീഡിപ്പിച്ച വ്യക്തിയെ തിരിച്ചറിഞ്ഞുവെന്നും നിരീക്ഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. കുട്ടി ചാപിള്ളയായിരുന്നോ അതോ കൊലപ്പെടുത്തിയതാണോ എന്നത് പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ.

രാവിലെ 8 മണിയോടെയാണ് പനമ്പിള്ളി നഗറിലെ റോഡിൽ ആമസോൺ കൊറിയർ പാക്കറ്റിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബാൽക്കണിയിൽ നിന്ന് കുഞ്ഞിനെ റോഡിലേക്കിടുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇതു പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ കുടുംബാംഗങ്ങൾക്ക് കുട്ടി ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു.

logo
Metro Vaartha
www.metrovaartha.com