വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; കുപ്രസിദ്ധ ഗുണ്ട ഷംനാദ് പിടിയിൽ

മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദിനെയാണ് തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്
Several cases including attempt to murder; Notorious goon Shamnad arrested
വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; കുപ്രസിദ്ധ ഗുണ്ട ഷംനാദ് പിടിയിൽ
Updated on: 

കൊച്ചി: കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദ് (35)നെയാണ് കേരള ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന്‍റെ സഹായത്തോടെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

ഏടിഎസ്ഡിഐജി പുട്ട വിമലാദിത്യയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ നേപ്പാൾ ബോർഡറിൽ വച്ചാണ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ ഇരുപത്തിരണ്ട് കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ആഗസ്ത് 17 ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശുർ സിറ്റിയിലെ വടക്കേക്കാട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഈ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു.

2016ൽ വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽക്കയറി സ്വർണ്ണാഭരണങ്ങളും മറ്റും കവർച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. ഈ കേസ് കേരള ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്. തുടർന്ന് ജാമ്യത്തിലറങ്ങിയ ശേഷമാണ് വടക്കേക്കാട് കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോയത്. തടിയന്‍റെവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഗലയുമായി അടുത്തബന്ധമുണ്ടായിരുന്നയാളാണ് ഷംനാദ്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ച് ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ചു വരുന്നു.

logo
Metro Vaartha
www.metrovaartha.com