നഗ്നരായെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘം; പ്രതികളെ കണ്ടെത്താൻ ഡ്രോൺ പരിശോധന

ഇതിനു മുൻപ് മൂന്നു തവണ സമാനമായ ആക്രമണമുണ്ടായിട്ടുണ്ട്.
Nude gang attacks women

പൊലീസ‌് പരിശോധന

Updated on

മീററ്റ്: നഗ്നരായെത്തി സ്ത്രീകളെ ആക്രമിക്കുന്ന അജ്ഞാത സംഘത്തെ പിടികൂടാനായി ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തി പൊലീസ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഇതുവരെയും പ്രതികളെ ആരെയും തിരിച്ചറിയാനോ പിടിക്കാനോ സാധിച്ചിട്ടില്ല. ഭാരാല ഗ്രാമത്തിൽ നിന്ന് ജോലിക്കു പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയിൽ വച്ചാണ് അവസാനമായി സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗ്നരായെത്തിയ രണ്ടു പേർ തന്നെ ബലമായി പിടി കൂടി അടുത്തുള്ള കുറ്റിക്കാട്ടിനു പുറകിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയെന്നാണ് യുവതിയുടെ പരാതി.

ഉറക്കെ ഒച്ച വച്ചും കുതറിയും അവർ അവിടെ നിന്ന് രക്ഷപ്പെട്ടോടുകയായിരുന്നു. ആ വഴി പോകാൻ ഭയന്ന് ജോലി പോലും അവർ രാജി വച്ചുവെന്ന് നാട്ടുകാർ പറയുന്നു. ഇതിനു മുൻപ് മൂന്നു തവണ സമാനമായ ആക്രമണമുണ്ടായിട്ടുണ്ട്. എന്നാൽ നാണക്കേട് ഭയന്ന് ആരും പരാതിപ്പെടാൻ തയാറായില്ല. നാലാമതും സംഭവം ആവർത്തിച്ചതോടെ ഗ്രാമീണർ ആശങ്കയിലായി.

അതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പ്രദേശത്ത് പൊലീസ് സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com