കൊച്ചി: ഓപ്പറേഷൻ പി.ഹണ്ട് റൂറൽ ജില്ലയിൽ പതിനഞ്ച് മൊബൈൽ ഫോണുകൾ പിടികൂടി. ഞാറയ്ക്കൽ, കാലടി എന്നിവിടങ്ങളിൽ നിന്ന് 3 ഫോണുകളും കോതമംഗലം, പറവൂർ, കുറുപ്പംപടി എന്നിവിടങ്ങളിൽ നിന്ന് 2 ഫോണുകളും നെടുമ്പാശേരി, പെരുമ്പാവൂർ, അയ്യമ്പുഴ എന്നിവിടങ്ങളിൽ നിന്നായി ഓരോ ഫോണുകളും പിടി കൂടി.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്. അഞ്ച് സബ്ഡിവിഷനുകളിലായി, 50 ഇടങ്ങളിൽ പരിശോധന നടന്നു.