operation-toofan-mdma-seized-in-kozhikode

കീർത്തന | അനന്ദു

ഓപ്പറേഷൻ തൂഫാൻ; പൊലീസിനെ കണ്ട് വണ്ടി ഉപേക്ഷിച്ച് യുവതിയും യുവാവും ഓടി, വാഹനത്തിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു

ഇരുവരും ഏറെ നാളുകളായി ഡാൻസാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു
Published on

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കോഴിക്കോട്ട് പൊലീസും ഡാൻസാഫും നടത്തിയ പരിശോധനകൾക്കിടെ വാഹനമുപേക്ഷിച്ച് യുവതിയും യുവാവും ഓടി രക്ഷപ്പെട്ടു. ഇവർ ഉപേക്ഷിച്ച വാഹനത്തിൽ നിന്നും എഴു ഗ്രാമോളം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു, പുതിയാപ്പ സ്വദേശി പണ്ടാരക്കണ്ടി താഴത്ത് കീർത്തന എന്നിവരാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. മുന്ന് മവക്കുമരുന്നു കേസിലും ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് അനന്തു. കോഴിക്കോട്ട് യുവതീ-യുവാക്കൾക്ക് മുറികൾ വാടകയ്ക്കെടുത്ത് നൽകി എംഡിഎംഎ വിൽപ്പന നടത്തുന്ന ആളാണ് കീർത്തന.

പ്രതികളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ താമസസ്ഥലത്തും പൊലീസ് പരിശേധന നടത്തി. മൂന്ന് മൊബൈൽ ഫോണുകളും 85100 രൂപയുമടക്കം പൊലീസ് പിടിച്ചെടുത്തു. കുറച്ച് കാലമായി പ്രതികൾ ഡാൻസാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.

logo
Metro Vaartha
www.metrovaartha.com