കുടിവെള്ളം മുടങ്ങിയതിന്‍റെ പേരിൽ ആക്രമണം; പഞ്ചായത്ത് പ്രസിഡന്‍റ് കൊല്ലപ്പെട്ടു

കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം ഇടയ്ക്കിടെ മുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.
Panchayat President killed in attack over disruption of drinking water supply

മഹാരാജൻ, എസ്സാകി പാണ്ഡ്യൻ

Updated on

തിരുനെൽവേലി: കുടിവെള്ള വിതരണം മുടങ്ങിയതിന്‍റെ പേരിൽ കട്ട കൊണ്ട് ആക്രമണം നേരിട്ട പഞ്ചായത്ത് പ്രസിഡന്‍റ് മരിച്ചു. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്‍റ് മഹാരാജൻ ആണ് ഗുരുതരമായി പരുക്കേറ്റതിനു പിന്നാലെ മരണപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ എസ്സാകി പാണ്ഡ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിയൂരിന് സമീപം കണ്ണനല്ലൂരിലെ പഞ്ചായത്ത് പ്രസിഡന്‍റാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം ഇടയ്ക്കിടെ മുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഇതേ പറ്റിയുള്ള സംസാരത്തിനൊടുവിലാണ് പാണ്ഡ്യൻ കട്ടയെടുത്ത് മഹാരാജനെ ആക്രമിച്ചത്.

സംഭവം തമിഴ്നാട്ടിൽ വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും നഷ്ടപ്പെട്ട സാഹചര്യമാണെന്നും ടിവികെ സർക്കാർ ജനപ്രതിനിധികൾക്കോ ജനങ്ങൾക്കോ സുരക്ഷിതത്വം നൽകുന്നില്ലെന്നും ഡിഎംകെ എംപി കനിമൊഴി ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com