ജോലി നഷ്ടപ്പെടുമെന്ന് ഭയം; നാലാമത്തെ കുഞ്ഞിനെ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ കാട്ടിൽ ഉപേക്ഷിച്ച് അധ്യാപകൻ

നാട്ടുകാർ പാറ മാറ്റി നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ ജീവനു വേണ്ടി പിടയുന്ന കുഞ്ഞിനെ കണ്ടത്.
Parents dump newborn in forest

ബബ്ലു ഡണ്ഡോലിയ ഭാര്യ രാജ്കുമാരി

Updated on

ചിന്ദ്വാര: ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച സർക്കാർ അധ്യാപകനും ഭാര്യയും അറസ്റ്റിൽ. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. ബബ്ലു ഡണ്ഡോലിയ ഭാര്യ രാജ്കുമാരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കാട്ടിനുള്ളിൽ പാറയ്ക്കടിയിൽ ഉപേക്ഷിച്ചത്. ബബ്ലുവിനും രാജ്കുമാരിക്കും മൂന്നു മക്കൾ ഉണ്ട്. രണ്ടിലധികം കുട്ടികളുള്ളവർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളതായി ഭയന്നാണ് നാലാമതും ഭാര്യ ഗർഭിണിയായത് ബബ്ലു രഹസ്യമാക്കി വച്ചത്. സെപ്റ്റംബർ 23ന് നാലാമത്തെ കുഞ്ഞിന് രാജ്കുമാരി ജന്മം നൽകി. മണിക്കൂറുകൾക്കുള്ളിൽ ബബ്ലു കുഞ്ഞിനെ കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു.

വനപ്രദേശത്തു കൂടി പ്രഭാതനടത്തത്തിനെത്തിയ ഗ്രാമീണരാണ് കുട്ടിയുടെ കരച്ചിൽ കേട്ടത്. നാട്ടുകാർ പാറ മാറ്റി നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ ജീവനു വേണ്ടി പിടയുന്ന കുഞ്ഞിനെ കണ്ടത്. കുട്ടിക്ക് ഉറുമ്പുകളുടെ കടിയേറ്റിട്ടുണ്ട്.

കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചത് അദ്ഭുതമാണെന്ന് ചിന്ദ്വാര ആശുപത്രിയിലെ ഡോക്റ്റർമാർ പറയുന്നു. കുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com