ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ

മുൻകൂർ‌ ജാമ്യം നേടിയതിനാൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
physiotherapist held over sexual assault
ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ
Updated on

കോഴിക്കോട്: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഫിസിയോ തെറാപ്പിസ്റ്റ് ബി. മഹേന്ദ്രൻ നായർ (24) അറസ്റ്റിൽ. ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയുടെ പരാതിയിലാണ് നടപടി. മുൻകൂർ‌ ജാമ്യം നേടിയതിനാൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. യുവതിയെ സ്ഥിരമായി ആരോഗ്യപ്രവർത്തകയാണ് ഫിസിയോ തെറാപ്പി ചെയ്തിരുന്നത്. ഇവർ തിരക്കിലായതിനാലാണ് മഹേന്ദ്രൻ ചികിത്സയ്ക്കെത്തിയത്.

ചികിത്സയ്ക്കിടെ ഇയാൾ ‍യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകയോടാണ് യുവതി ഇക്കാര്യം തുറന്നു പറഞ്ഞത്. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നിർദേശപ്രകാരം ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com