കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് ജോയിയുടെ പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Piravom councillor stabbed during family dispute; husband's father taken into custody.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

Updated on

പിറവം: കുടുംബവഴക്കിനെത്തുടർന്ന് പിറവം നഗരസഭയിലെ വനിതാ കൗൺസിലർക്ക് കുത്തേറ്റു. പതിനാലാം വാർഡിലെ കൗൺസിലർ ആയ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. കേസുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയുടെ ഭർത്താവിന്‍റെ അച്ഛൻ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ക്രിസ്റ്റിയുടെ ഭർത്താവിന്‍റെ അമ്മ ലിസിക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ലിസിയെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് ജോയിയുടെ പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വാക്കു തർക്കത്തിനു പിന്നാലെ കറിക്കത്തിയെടുത്ത് ലിസിയെ ആക്രമിക്കാൻ തുടങ്ങിയപ്പോഴാണ് ക്രിസ്റ്റി തടസം നിന്നത്.

ക്രിസ്റ്റിയുടെ വയറിൽ ആഴത്തിലുള്ള മുറിവുണ്ട്. വീട്ടിൽ നിന്ന് ഓടി രക്ഷപെട്ട ജോയിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയാണ്.

logo
Metro Vaartha
www.metrovaartha.com