

പിറവത്ത് സുഹൃത്തുക്കൾ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു
എറണാകുളം: പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിൽ തുടരുകയാണ്.
വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. അമ്മയോട് ഫോണിൽ മോശമായി സംസാരിച്ചതിനെ ചൊല്ലിയുള്ള വാക്കു തർക്കത്തിനൊടുവിൽ അരുണിനെ സുഹൃത്ത് ജിഷ്ണുവും സംഘവും ചേർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
അടുത്തിടെയാണ് ജിഷ്ണു വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഫോൺ വിളിച്ചപ്പോൾ ജിഷ്ണുവിന്‍റെ അമ്മയോട് അരുൺ മോശമായി പെരുമാറിയെന്നതാണ് തർക്കത്തിന് കാരണം. നിലവില്‍ ജിഷ്ണുവും കൂട്ടുകാരും ഒളിവിലാണ്. സംഭവത്തിൽ കോസെടുത്ത് പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.