ആലുവയിലെ വീട്ടിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു; ഒരാൾ കസ്റ്റഡിയിൽ

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് പരിശോധന നടത്തുകയായിരുന്നു
Police- പ്രതീകാത്മക ചിത്രം
Police- പ്രതീകാത്മക ചിത്രം
Updated on

കൊച്ചി: ആലുവ മാഞ്ഞാലിയിലെ വീട്ടിൽ നിന്ന് നാലു തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നായാളുടെ വീട്ടിൽ നിന്നാണ് പിടിച്ചെടുത്ത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് പരിശോധന നടത്തുകയായിരുന്നു. തോക്കുകൾക്ക് ലൈസൻസില്ലെന്നാണ് വിവരം. എട്ടുലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി സൂചനയുണ്ട്. ഗുണ്ടാ സംഘങ്ങളായി ബന്ധമുള്ള ആളാണ് റിയാസെന്ന് പൊലീസ് പറയുന്നത്. കൊലപാതമുൾപ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്.

logo
Metro Vaartha
www.metrovaartha.com