പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ കൊല്ലാൻ ശ്രമിച്ചു

നാട്ടുകാരുടെ കൃത്യമായ ഇടപെടൽ കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്
pocso case accused on bail attack survivor

മുഹമ്മദ് അദനാൻ

Updated on: 

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ ആക്രമിച്ചു. അറക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദനാനാണ് ആക്രമണം നടത്തിയത്. കത്തികൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടിയുടെ കൈകൾക്ക് പരുക്കേറ്റിട്ടുണ്ട്. തടയാൻ ശ്രമിച്ച അയൽകാർക്കും പരുക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. പ്രതി പെൺകുട്ടിയെ വലിച്ചിഴച്ച് വീടിന് മുറ്റത്തേക്ക് കൊണ്ടുവന്ന് കഴുത്തിൽ കത്തിവച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി തടയാൻ ശ്രമിച്ചതോടെയാണ് കുട്ടിക്ക് പരുക്കേറ്റത്. ഇത് കണ്ട് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി തടഞ്ഞതോടെ അത്യാഹിതം ഒഴിവാക്കി. പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുാകരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഇയാൾക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. റിമാൻഡിൽ കഴിയുകയായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയ ഉടനാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്.