നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്

കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി
pocso case against koottickal jayachandran| നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്
koottickal jayachandran
Updated on: 

കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്. കുട്ടിയുടെ അമ്മയാണ് കസബ പൊലീസിന് പരാതി നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടനെതിരെ പോലീസ് കേസെടുത്തത്.

കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് വീട്ടിലെത്തി കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു.

logo
Metro Vaartha
www.metrovaartha.com