

റിസർവ് ഇൻസ്പെക്റ്റർ എച്ച്. സതീഷ്
ഹൈദരാബാദ്: തെലങ്കാനയിൽ സർവീസ് റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. നിസാമാബാദ് ജില്ലയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
നിസാമാബാദ് പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന റിസർവ് ഇൻസ്പെക്റ്റർ എച്ച്. സതീഷ് ആണ് മരിച്ചത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് ആസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വിവരമറിഞ്ഞ് നിസാമാബാദ് പൊലീസ് കമ്മിഷണർ പി. സായ് ചൈതന്യ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.