ബലാത്സംഗക്കേസ്; പൊലീസുകാരുനുൾപ്പെടെ മൂന്നുപേർക്ക് 10 വർഷം കഠിനതടവും പിഴയും

2016 ലാണ് കേസിനാസ്പദമായ സംഭവം
ബലാത്സംഗക്കേസ്; പൊലീസുകാരുനുൾപ്പെടെ മൂന്നുപേർക്ക്  10 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പൊലീസുകാരുനുൾപ്പെടെ മൂന്നുപേർക്ക് 10 വർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ച് കോടതി. വിവാഹം കഴിഞ്ഞ സ്ത്രീയെ സ്നേഹം നടിച്ച് വശീകരിച്ച് ബലാത്സംഗം ചെയ്ത കേസിലാണ് വിധി. പാപ്പനംകോട് എസ്റ്റേറ്റ് കല്ലുവെട്ടാംകുഴി വാറുവിളാകത്ത് ഷാന മൻസിലിൽ സജാദ് (33), വിളയിൽക്കോണം സെറ്റിൽമെന്‍റ് ലക്ഷം വീട് കോളനി ശ്രീജിത്ത് (32), പൊലീസുകാരനായ നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ (47) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ സജാദ് യുവതിയെ ആശുപത്രിയിൽ വെച്ചാണ് പരിജയപ്പെടുന്നത്. സൗഹൃദത്തിലായ ഇവർ സ്നേഹം നടിച്ച് യുവതിയെ അഭയന്‍റെ ചൂഴാട്ടുകോട്ടയിലെ വീട്ടിലെത്തിച്ചു. ശേഷം മൂന്നുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി നരുവാമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com