തിരക്കേറിയ റോഡിൽ കൊച്ചുമകളെ കൊണ്ട് കാർ ഓടിപ്പിച്ച് പൊലീസ് ഓഫിസർ; വൻ ഗതാഗതക്കുരുക്ക്|Video

കുട്ടി കാർ ഓടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Police officer lets granddaughter drive car on busy road; massive traffic jam

തിരക്കേറിയ റോഡിൽ കൊച്ചുമകളെ കൊണ്ട് കാർ ഓടിപ്പിച്ച് പൊലീസ് ഓഫിസർ; വൻ ഗതാഗതക്കുരുക്ക്|Video

Updated on

ഹൈദരാബാദ്: തിരക്കേറിയ റോഡിൽ പ്രായപൂർത്തിയാകാത്ത കൊച്ചുമകളെക്കൊണ്ട് കാർ ഡ്രൈവ് ചെയ്യിച്ച പൊലീസ് ഓഫിസർക്കെതിരേ കേസ്. തിരക്കേറിയ ഗന്ധാംഗുഡ- ബൈരാഗിഗുഡ റോഡിലൂടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടി കാർ ഓടിച്ചത്. തുടർന്ന് റോഡിൽ വലിയ ഗതാഗത തടസവും ഉണ്ടായി.

കൊച്ചു കുട്ടി കാർ ഡ്രൈവ് ചെയ്യുന്നതിനെ ചിലർ ചോദ്യം ചെയ്തെങ്കിലും പൊലീസ് ഓഫിസർ അവരോട് ദേഷ്യപ്പെട്ടെന്നും ആരോപണമുണ്ട്. കുട്ടി കാർ ഓടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിഷയം രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയെ അറിയിച്ചുവെന്നും സത്യാവസ്ഥ കണ്ടെത്തുന്നതിനായി നിയമപ്രകാരം നടപടികൾ ആരംഭിച്ചുവെന്നും ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com