പെൺവാണിഭം: അറസ്റ്റിലായ പൊലീസുകാർക്ക് ജാമ്യം

കേസിലെ 11, 12 പ്രതികളാണ് കൺട്രോൾ റൂമിലെ ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവർ
Police officers arrested in connection with running a prostitution center in Malaparamili granted bail

മലാപ്പറമ്പിൽ അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസുകാർക്ക് ജാമ്യം ലഭിച്ചു

file image

Updated on

കോഴിക്കോട്: മലാപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസുകാർക്ക് ജാമ്യം ലഭിച്ചു. കൺട്രോൾ റൂമിലെ ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവർക്കാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാല് ജാമ്യം അനുവദിച്ചത്. കേസിലെ 11, 12 പ്രതികളാണ് ഇവർ.

താമരശേരിയിലെ കോരങ്ങാട് മൂന്നാംതോടിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിനുശേഷം ഇവരെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. പെണ്‍വാണിഭ റാക്കറ്റുമായുള്ള ബന്ധം വ്യക്തമായ സാഹചര്യത്തില്‍ ഇരുവരെയും സര്‍വീസില്‍ നിന്ന് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com