പ്രധാനമന്ത്രിയെ അവഹേളിച്ചു; ജാൻമണിക്കെതിരേ കേസെടുത്ത് പൊലീസ്

ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയപരാതിയിലാണ് കേസ്.
Police register case against Janmoni for insulting the Prime Minister

ജാൻമണി ദാസ്

Updated on

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുവെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ തിരേ കേസെടുത്ത് കോഴിക്കോട് സൈബർ ക്രൈം പൊലീസ്. ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയപരാതിയിലാണ് കേസ്.

സമൂഹത്തിൽ കലാപം ഉണ്ടാക്കണമെന്ന ദുരുദ്ദേശത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ബിഎൻഎസ് 192,356(2), കേരള പൊലീസ് ആക്റ്റ് 120 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിക്കുന്നതിനിടെയാണ് ജാൻമണി പ്രധാനമന്ത്രിയെ അവഹേളിച്ചത്. തൊട്ടു പിന്നാലെ ജാൻമണി ക്ഷമ പറഞ്ഞു കൊണ്ടുള്ള വിഡിയോയും പോസ്റ്റ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com