ബലാത്സംഗക്കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

10 ലക്ഷം രൂപ പിഴയടക്കാനും ജഡ്ജി സന്തോഷ് ഗജനൻ വിധിച്ചിട്ടുണ്ട്.
 Prajwal Revanna given life sentence in rape case
പ്രജ്വൽ രേവണ്ണ
Updated on

ബംഗളൂരു: ഫാം ഹൗസിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 10 ലക്ഷം രൂപ പിഴയടക്കാനും ജഡ്ജി സന്തോഷ് ഗജനൻ വിധിച്ചിട്ടുണ്ട്.

എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു, പ്രജ്വലിന്‍റെ കുടുംബത്തിന്‍റെ ഫാം ഹൗസിൽ ജോലിക്കാരിയായ യുവതിയുടെ പരാതിയെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ വിധി വന്നിരിക്കുന്നത്.

രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായും ഇതിന്‍റെ ദൃശൃങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഇതു കൂടാതെ മൂന്നു പീഡനക്കേസുകളും പ്രജ്വലിനെതിരേയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com