വാടകവീടുകൾ കേന്ദ്രീകരിച്ച് വേശ്യാവൃത്തി; ബെംഗളൂരുവിൽ നാലു സ്ത്രീകൾ അറസ്റ്റിൽ

ഫോൺ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുകയും തുടർന്ന് വാടക വീടുകളിലേക്ക് വിളിച്ചുവരുത്തി വേശ്യാവൃത്തി നടത്തുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി
Prostitution ring busted

വേശ്യാവൃത്തി സംഘം പിടിയിൽ

Updated on

ബെംഗളൂരു: നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വാടകവീടുകൾ കേന്ദ്രീകരിച്ച് വേശ്യാവൃത്തി സംഘം നടത്തിവന്ന നാലു സ്ത്രീകളെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കീഴിൽ നിർബന്ധിതമായി വേശ്യാവൃത്തി ചെയ്തുവന്നിരുന്ന നാലു സ്ത്രീകളെ രക്ഷപ്പെടുത്തി.

നഗരത്തിലെ ചില പ്രദേശങ്ങളിലെ വാടകവീടുകളിൽ സ്ത്രീകളെ ചൂഷണം ചെയ്ത് വേശ്യാവൃത്തി നടക്കുന്നതായി സെൻട്രൽ ക്രൈം ബ്രാഞ്ച് വനിതാ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ഫോൺ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുകയും തുടർന്ന് വാടക വീടുകളിലേക്ക് വിളിച്ചുവരുത്തി വേശ്യാവൃത്തി നടത്തുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതിയെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ ഹനുമന്തനഗർ, ചന്ദ്ര ലേഔട്ട്, ബാഗലഗുണ്ടെ, യെലഹങ്ക എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com