രാഹുൽ മാങ്കൂട്ടത്തിൽ കേസ്; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

പത്തനംതിട്ട സൈബർ പൊലീസാണ് കോട്ടയത്തു നിന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
 ranjitha pulickan arrested for revealing name of survivor in rahul mamkootathil case

രഞ്ജിത പുളിക്കൻ

Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ. മഹിളാ കോൺഗ്രസ് പത്തനം തിട്ടജില്ലാ സെക്രട്ടറിയാണ് രഞ്ജിത. സമൂഹമാധ്യമത്തിലൂടെയാണ് ഇവർ അധിക്ഷേപ പോസ്റ്റ് ഇട്ടിരുന്നത്. പത്തനംതിട്ട സൈബർ പൊലീസാണ് കോട്ടയത്തു നിന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാഹുലിനെതിരേയുള്ള മൂന്നാമത്തെ പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ വെളിപ്പെടുത്തും വിധത്തിലുള്ള പോസ്റ്റാണ് രഞ്ജിത സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നത്.

അതിജീവിതയുടെ പരാതിയിൽ ഇവർക്കെതിരേ കേസെടുത്തെങ്കിലും ഇത്രയും ദിവസം ഒളിവിലായിരുന്നു. രാഹുലിനെതിരേ ആദ്യ പരാതി വന്നപ്പോഴും രഞ്ജിത അതിജീവിതയെ അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കു വച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com