വീട്ടിൽ ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചു; 25 കാരിക്കെതിരേ പോക്സോ കേസ്

യുവതിക്കെതിരേ മുൻപും മൂന്നോളം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്
rape pocso case against sneha merlin

സ്നേഹ മെർളിൻ

Updated on

കാസർഗോഡ്: 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത സ്നേഹ മെർലിൻ (25) സ്ഥിരം പോക്സോ കേസ് പ്രതി. നേരത്തേ 14കാരനേയും 12കാരിയേയും പീഡിപ്പിച്ചെന്ന കേസിൽ ഇവർ അറസ്റ്റിലായിരുന്നു. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ ഹെൽമെറ്റ് കൊണ്ട് മർദിച്ച കേസിലും സ്നേഹ പ്രതിയാണ്.

വീട്ടിൽ ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇത്തവണ സ്നേഹ മെർലിനെതിരേ മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പു പ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവിന്‍റെ സുഹൃത്താണ് സ്‌നേഹ മെർലിൻ. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

ഈ യുവതിയുടെ വൈകൃതങ്ങൾക്ക് ഇരയാവരെല്ലാം കുട്ടികളാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് സ്നേഹ മെർലിൻ ലക്ഷ്യമിട്ടത്. സമ്മാനങ്ങൾ നൽകിയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവ കാട്ടി ഭീഷണിപ്പെടുത്തിയുമായിരുന്നു ഇവർ കുട്ടികളെ ചൂഷണം ചെയ്തിരുന്നത്.

rape pocso case against sneha merlin
12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസിൽ യുവതി അറസ്റ്റിൽ

കഴിഞ്ഞ വർഷമാണ് കണ്ണൂർ തളിപ്പറമ്പിൽ 12കാരിയെ പീഡിപ്പിച്ചതിന് ഇവരെ പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നത്. സ്കൂളിൽ കുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെത്തിയ അധ്യാപകർ കൂടുതൽ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ ദൃശ്യങ്ങൾ കാണ്ടത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി സംസാരിച്ചു. അവർ നടത്തിയ കൗൺസിലിങ്ങിൽ താൻ പല തവണ പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തി. തുടർന്ന് പൊലീസിൽ റിപ്പോർട്ട് സമർപ്പിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസിന്‍റെ പരിശോധനയിൽ കുട്ടിക്ക് സ്വർണ ബ്രേസ്‌ലെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ മെർലിൻ നൽകിയെന്നും കണ്ടെത്തി.

ഈ കേസിൽ റിമാൻഡിൽ കഴിയവെ യുവതിയുടെ പേരിൽ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. 12കാരിയുടെ സഹോദരനേയും ഇവർ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 14 വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അതു കാണിച്ച് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിനും കേസുണ്ട്.

ഇപ്പോൾ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കാസർഗോഡ് മേൽപ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ അടുക്കലെത്തി പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല.

അടുത്തിടെ സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി സ്നേഹയ്ക്കെതിരേ പോലീസ് കേസെടുത്തത്.

logo
Metro Vaartha
www.metrovaartha.com