പോക്‌സോ കേസില്‍ റിട്ട. എസ്‌ഐ അറസ്റ്റില്‍

Retired SI arrested in POCSO case

പോക്‌സോ കേസില്‍ റിട്ട. എസ്‌ഐ അറസ്റ്റില്‍

Updated on

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേര ലൈംഗികാതിക്രമം നടത്തിയ കേസില്‍ പൊലീസില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ അറസ്റ്റുചെയ്തു. പരിയാരം സ്വദേശി ഗോപിനാഥന്‍ (62) ആണ് അറസ്റ്റിലായത്. കണ്ണൂരിലെ പരിയാരത്താണ് സംഭവം.

അയല്‍വാസിയായ 11കാരി ഇയാളുടെ വീട്ടീല്‍ എത്തിയപ്പോഴാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. വിവരം പുറത്തുപറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം പരിയാരം പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com