
ഉണ്ണികൃഷ്ണൻ പോറ്റി
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലകശിൽപ്പത്തിന്‍റെ പാളികളിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്.