മുടി വെട്ടി വരാൻ പറഞ്ഞ സ്കൂൾ പ്രിൻസിപ്പലിനെ വിദ‍്യാർഥികൾ കുത്തിക്കൊന്നു

ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്
school principal stabbed to death by students in haryana

മുടി വെട്ടി വരാൻ പറഞ്ഞ സ്കൂൾ പ്രിൻസിപ്പലിനെ വിദ‍്യാർഥികൾ കുത്തിക്കൊന്നു

Updated on

ഹിസാർ: ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ വിദ‍്യാർഥികൾ കുത്തിക്കൊന്നു. അച്ചടക്കത്തിന്‍റെ ഭാഗമായി മുടി വെട്ടി സ്കൂളിലേക്ക് വരണമെന്ന് പ്രിൻസിപ്പൽ ആവശ‍്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായാണ് വിദ‍്യാർഥികൾ സ്കൂൾ പരിസരത്ത് വച്ച് പ്രിൻസിപ്പലിനെ ആക്രമിച്ചത്.

ആക്രമണത്തെത്തുടർന്ന് പരുക്കേറ്റ പ്രിൻസിപ്പൽ ജഗ്ബീർ സിങ്ങിനെ സ്കൂൾ ജീവനക്കാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനു ശേഷം വിദ‍്യാർഥികൾ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.

കർതാർ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ‍്യാർഥികളാണ് പ്രിൻസിപ്പലിനെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും വിദ‍്യാർഥികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com