ഫിലിപ്പീന്‍സിലെ സ്‌കൂളില്‍ വെടിവയ്പ്പ്: 3 വിദ്യാര്‍ഥികള്‍ മരിച്ചു, 5 പേര്‍ക്ക് പരുക്ക്

ടാക്ലോബാന്‍ സിറ്റിയിലെ സാന്‍ജോസ് നാഷണല്‍ ഹൈസ്‌കൂളിലാണ് തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം
shooting in the Philippines School

ഫിലിപ്പീന്‍സില്‍ സ്‌കൂളില്‍ വെടിവെപ്പ്

Updated on

മനില: ഫിലിപ്പീന്‍സിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ പരുക്കേറ്റു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരാണ് വെടിവച്ചത്. ഇവരെ പൊലീസ് പിടികൂടി. ടാക്ലോബാന്‍ സിറ്റിയിലെ സാന്‍ജോസ് നാഷണല്‍ ഹൈസ്‌കൂളിലാണ് തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.

ക്ലാസ് നടന്നുകൊണ്ടിരിക്കെ അക്രമികള്‍ സ്‌കൂളിനകത്ത് പ്രവേശിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പ് ഉണ്ടായതോടെ വിദ്യാര്‍ഥികളും അധ്യാപകരും ക്ലാസ് മുറികളില്‍നിന്ന് പുറത്തേക്ക് ഓടി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1500ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പ്രതികളിലൊരാള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവസ്ഥലത്തുനിന്ന് റിവോള്‍വറും പിസ്റ്റളും കണ്ടെടുത്തു. സംഭവത്തില്‍ ഫിലിപ്പീന്‍സ് നാഷണല്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

logo
Metro Vaartha
www.metrovaartha.com