മൂവാറ്റുപുഴയിലെ രാസലഹരി വേട്ട; രണ്ടാം പ്രതിയും പിടിയിൽ

ഫൈസലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്
Second accused in Muvattupuzha synthetic drug case also arrested

രണ്ടാം പ്രതി ബഷീർ

Updated on: 

കോതമംഗലം: മൂവാറ്റുപുഴയിൽ രാസലഹരി പിടികൂടിയ കേസിൽ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോതമംഗലം തൃക്കാരിയൂർ വില്ലേജ് പാനിപ്ര നൂലേലി ഭാഗത്ത് കാട്ടക്കുഴി വീട്ടിൽ ബഷീർ (54) നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്റ്റർ എം.എസ്. ഫൈസലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

കോട്ടപ്പടി വാവേലി ചിരട്ടക്കൽ വീട്ടിൽ മിനിമോൾ (50) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 32 ഗ്രാം എം ഡി എം എ കണ്ടെടുത്തിരുന്നു. ഇലക്ട്രോണിക് ത്രാസും പിടികൂടി.

പെരുമ്പാവൂർ ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ബഷീറിനെ 21 ന് രാത്രിയാണ് അറസ്റ്റ് ചെയ്തത്. കോട്ടപ്പടി കുറുപ്പുംപടി കോതമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിൽ അഞ്ച് കേസുകളിൽ ഉൾപ്പെട്ട ആളാണ് ബഷീർ. ഇരുവരും ചേർന്നാണ് ലഹരി കച്ചവടം നടത്തി വന്നിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com