പ്രലോഭനപരമായ റീൽസ്; ബെല്ലി ഡാൻസർ അറസ്റ്റിൽ

മാന്യതയില്ലാതെ വസ്ത്രം ധരിച്ചുവെന്നും ശരീരഭാഗങ്ങൾ പ്രദർശിച്ചുവെന്നും ആരോപിച്ചാണ് അറസ്റ്റ്
seductive reels belly dancer arrested

സോഹില താരേക് ഹസൻ ഹാഗാഗ്

Updated on

കെയ്റോ: ഇൻസ്റ്റഗ്രാമിൽ പ്രലോഭനപരമായി റീൽസ് പോസ്റ്റ് ചെയ്തതിന്‍റെ പേരിൽ ഈജിപ്റ്റിൽ ബെല്ലി ഡാൻസർ അറസ്റ്റിൽ. സോഹില താരേക് ഹസൻ ഹാഗാഗ് എന്ന നർത്തകിയെയാണ് കെയ്റോ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ലിൻഡ മാർട്ടിനോ എന്ന പേരിലുള്ള അക്കൗണ്ടിലൂടെയാണ് ഹാഗാഗ് ഡാൻസ് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. അക്കൗണ്ടിന് 2.2 മില്യൺ ഫോളോവേഴ്സാണ് ഉള്ളത്.

മാന്യതയില്ലാതെ വസ്ത്രം ധരിച്ചുവെന്നും ശരീരഭാഗങ്ങൾ പ്രദർശിച്ചുവെന്നും ആരോപിച്ചാണ് അറസ്റ്റ്. ഇറ്റാലിയൻ പങ്കാളിയുമായി പിരിഞ്ഞതിനു പിന്നാലെ അടുത്തിടെയാണ് ഹാഗാഗ് ഈജിപ്റ്റിലേക്ക് തിരിച്ചെത്തിയത്.

നിലവിലുള്ള കേസ് പ്രകാരം ഹാഗാഗ് മൂന്ന് ആഴ്ചയോളം തടവിൽ തുടരേണ്ടി വരും. 2020ൽ സമാ എൻ മാസ്രി എന്ന ബെല്ലി ഡാൻസർ പ്രകോപനപരമായ ചിത്രങ്ങൾ ഓൺലൈനിൽ പങ്കു വച്ചതിന്‍റെ പേരിൽ മൂന്നു വർഷം തടവും 300,000 ഈജിപ്ഷ്യൻ പൗണ്ട് പിഴയും വിധിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com