വി‌ദ്യാർഥിയുമായി അർധനഗ്ന വിഡിയോ കോൾ; അധ്യാപിക അറസ്റ്റിൽ

വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി.
Semi nude video call with student, teacher arrested at mumbai

വി‌ദ്യാർഥിയുമായി അർധനഗ്ന വിഡിയോ കോൾ; അധ്യാപിക അറസ്റ്റിൽ

Updated on

മുംബൈ: അർധനഗ്നയായി വിദ്യാർഥിയുമായി വിഡിയോ കോൾ സംഭാഷണം നടത്തിയ അധ്യാപിക അറസ്റ്റിൽ. നവി മുംബൈയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് പോക്സോ നിയമം പ്രകാരം അറസ്റ്റിലായിരിക്കുന്നത്. വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി.

ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ 35 വയസുകാരിയായ അധ്യാപിക വിദ്യാർഥിയുമായി സംസാരിച്ചിരുന്നുവെന്നും, ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

അർധനഗ്നയായി വിഡിയോ കോൾ ചെയ്യുകയും പതിവായിരുന്നു. കുട്ടി രക്ഷിതാക്കളോട് ഇക്കാര്യം തുറന്നു പറയും വരെ വിഡിയോ കോൾ തുടർന്നുവെന്ന് പൊലീസ്.

അധ്യാപികയുടെ പെരുമാറ്റം കുട്ടിയുടെ മാനസികാവസ്ഥയെ ബാധിച്ചുവെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മറ്റേതെങ്കിലും വിദ്യാർഥിയോട് അധ്യാപിക ഇതേ രീതിയിൽ പെരുമാറിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അധ്യാപികയുടെ ഫോൺ പിടിച്ചെടുത്തതിനു പുറകേ സമൂഹ മാധ്യമ അക്കൗണ്ടുകളിലും പരിശോധന നടത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com